തിരുവനന്തപുരം: ജെഎസ്എസ് സംസ്ഥാന സമിതി അംഗമായ രാജന്‍ബാബു മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനു വേണ്ടി കോടതിയില്‍ ഹാജരായ നടപടി തെറ്റെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു പിന്നാലെയാണ് രാജന്‍ ബാബുവിനെതിരെ യുഡിഎഫ് കണ്‍വീനനും രംഗത്തെത്തിയത്. രാജന്‍ ബാബുവിന്റെ നടപടി തീര്‍ത്തും തെറ്റാണ്. കക്ഷി നേതാക്കളുമായി ആലോചിച്ചശേഷം രാജന്‍ ബാബുവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു.
രാജന്‍ബാബുവിന്റെ നടപടി യുഡിഎഫ് സംവിധാനത്തിനു യോജിച്ചതല്ലെന്നു വി.എം. സുധീരനും വിമര്‍ശിച്ചിരുന്നു. യുഡിഎഫ് സംവിധാനത്തില്‍ നില്‍ക്കുമ്പോള്‍ യുഡിഎഫിന്റെ നയങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കണം. രണ്ടുംകൂടി ഒരുമിച്ചു മുന്നോട്ടു പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.