തിരുവനന്തപുരം: കെ.എം.മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍.
മാണി മുന്നണി ബന്ധം അവസാനിപ്പിച്ച് സ്വയം പോയതാണ്. അതിനാല്‍ തിരിച്ചുവിളിക്കാന്‍ ഉദ്ദേശമില്ല. യുഡിഎഫിലേക്ക് മടങ്ങാന്‍ മാണി സന്നദ്ധത അറിയിച്ചാല്‍ സ്വീകരിക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്നും പി.പി.തങ്കച്ചന്‍ അറിയിച്ചു.