തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായ പൊലീസുകാര്‍ക്ക് 500 പി.പി.ഇ കിറ്റുകള്‍ നല്‍കി.പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിന് സമീപം കേരളാ പോലീസ് സ്പോര്‍ട്സ് ഹോസ്റ്റലായ ജാവലിനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് പി.പി.ഇ കിറ്റുകള്‍ സമ്മാനിച്ചത്.
രോഗികളുമായി പോലീസുകാര്‍ക്ക് അടുത്ത് ഇടപഴകേണ്ടി വരുന്നതിനാല്‍ രോഗം പകരാതിരിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഈ കിറ്റ് പോലീസുകാര്‍ക്കും ലഭ്യമാക്കിയത്.
കോവിഡ് വ്യാപനം തടയുന്നതിനായുള്ള വ്യക്തിഗതസുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുന്ന രീതിയും അതിന്റെ ആവശ്യകതയും ഡോ. ബി. ഇക്ബാല്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിശദീകരിച്ചു നല്‍കി.