pposition party legislative assembly to protest against accused to provide relaxation

തിരുവനന്തപുരം: പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനന്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. ടി പി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ക്ക് ഇളവു നല്‍കിയോ എന്ന് വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാപ്പ നിയമപ്രകാരം 171 പേര്‍ക്കെതിരെ കേസെടുത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1850 പ്രതികള്‍ ശിക്ഷ ഇളവു നല്‍കുമെന്നതു വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനധികൃത ശിക്ഷാ ഇളവ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയുള്ള ക്രമസമാധാന പ്രശ്‌നം സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top