പുത്തന്‍ മേക്കോവറില്‍ പ്രഭാസ്; ‘പ്രോജക്ട് കെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രോജക്ട് കെ’.ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ എന്നീ താരങ്ങളും പ്രൊജക്റ്റ് കെയില്‍ വേഷമിടുന്നു എന്നതിനാല്‍ രാജ്യമൊട്ടാകെ കാത്തിരിക്കുന്നുണ്ട്. 600 കോടി രൂപയാണ് ബജറ്റ്. നാഗ് അശ്വിന്‍ തന്നെയാണ് തിരക്കഥയും.സന്തോഷ് നാരായണനായിരിക്കും ‘പ്രൊജക്റ്റ് കെ’യുടെയും പാട്ടുകള്‍ ഒരുക്കുക.

ഇപ്പോഴിതാ പ്രൊജക്ട് കെയിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.പ്രത്യേക സ്യൂട്ട് ധരിച്ച് ഒരു സൂപ്പര്‍ ഹീറോയെപ്പോലെയാണ് പ്രഭാസിനെ പോസ്റ്ററില്‍ കാണുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ ജൂലൈ 21-ന് പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. പ്രശസ്തമായ സാന്‍ഡിയാഗോ കോമിക് കോണില്‍ വെച്ചായിരിക്കും റിലീസ്.

Top