ബാഹുബലിക്ക് മുന്‍പ് മലയാളികള്‍ക്ക് എന്നെ അറിയാമായിരുന്നോ എന്ന് അറിയില്ല. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ പ്രമോഷനായി കേരളത്തില്‍ വന്നപ്പോള്‍ പലരും എന്നെ തിരിച്ചറിയാന്‍ തുടങ്ങിയെന്ന് നടന്‍ പ്രഭാസ്. എല്ലാവരുടെയും സ്‌നേഹം അറിയാന്‍ സാധിച്ചു. അതില്‍ വലിയ സന്തോഷം തോന്നുന്നു. നടനെന്ന നിലയില്‍ ഞാന്‍ അധികം വളര്‍ന്നിട്ടില്ല. ഇനിയും ഒരുപാട് വളരാനുണ്ടെന്നും താരം പറഞ്ഞു.
എല്ലാ പ്രാദേശികഭാഷകളിലും അഭിനയിക്കാനാഗ്രഹമുണ്ട്. പ്രതിഫലമല്ല, സിനിമയുടെ നിലവാരമാണ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിലാണ് കൂടുതല്‍ റിയലിസ്റ്റിക് സിനിമകളുണ്ടാകുന്നത്. ഇവിടുത്തെ അഭിനേതാക്കള്‍ സ്വാഭാവികമായി അഭിനയിക്കുന്നവരാണ്. ദേശീയ പുരസ്‌കാരം ലഭിച്ച എത്ര അഭിനേതാക്കളാണ് നിങ്ങള്‍ക്കുള്ളത്. തെലുങ്കിലെയും മലയാളത്തിലെയും പ്രേക്ഷകര്‍ വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ രണ്ടു ഇന്‍ഡസ്ട്രിയും തമ്മില്‍ ചെറിയ വ്യത്യാസമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.