എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്കായി താന്‍ ഏഴ് വര്‍ഷം സമര്‍പ്പിച്ചെന്ന് നായകന് പ്രഭാസ്.
ബാഹുബലി തമിഴ് പതിപ്പിന്റെ ഓഡിയോ പ്രകാശനവേദിയില്‍ സംസാരിക്കുകയായിരുന്നു പ്രഭാസ്.
ബാഹുബലി ദി ബിഗിനിങ്, ബാഹുബലി ദി കണ്ക്ലൂഷന് എന്നീ രണ്ട് ചിത്രങ്ങള്‍ക്കായി താന്‍ അഞ്ച് വര്‍ഷത്തിലധികം സമയം ചെലവഴിച്ചിട്ടുണ്ടെന്നും
മൂന്ന് വര്‍ഷം അക്ഷമരായി തന്റെ ചിത്രം കാത്തിരിക്കുന്ന ആരാധകരോട് നന്ദിയും സ്നേഹവുമുണ്ടന്നും പ്രഭാസ് പറഞ്ഞു.
പ്രഭാസ്, റാണ ദഗുബതി, അനുഷ്ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണന്, നാസര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബാഹുബലി ദി കണ്ക്ലൂഷന് ലോകവ്യാപകമായി 6500 സ്ക്രീനുകളില്‍ ഏപ്രില്‍ 28 ന് റിലീസ് ചെയ്യും.