22 വര്‍ഷത്തിനു ശേഷം മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു. 1996ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിനു ശേഷം പ്രിയദര്‍ശന്‍ ചിത്രം കുഞ്ഞാലിമരയ്ക്കാറിലാണ് ഇരുവരും ഒന്നിക്കുന്നത്. കാലാപാനി എന്ന ചിത്രത്തിലൂടെയാണ് പ്രഭു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളി മാമന് വണക്കം, പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, വാര്‍ ആന്റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും, ഡ്രാക്കുള്ള എന്നീ സിനിമകളിലും അഭിനയിച്ചു.
നേരത്തെ പുലിമുരുകന്‍ സിനിമയിലേക്ക് പ്രഭുവിനെ ക്ഷണിച്ചിരുന്നെങ്കിലും നടന്നില്ല. എന്നാല്‍ ആ അവസരം നഷ്ടമായത് ഒരു ചരിത്ര മുഹൂര്‍ത്തത്തിന് വഴി തുറന്നു.
മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്നാണ് പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര്. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.