പ്രഭുദേവയുടെ പുതിയ ചിത്രം ‘പൊന്‍ മാണിക്കവേല്‍’ അടുത്ത വര്‍ഷം ആരംഭിക്കും

prabhu-deva

ദേവി’ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം നടനും ഡാന്‍സറുമായ പ്രഭുദേവ സംവിധായകന്‍ എ.സി മുകിലുമായി ഒന്നിക്കുന്നു. ഇന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ പേര് പുറത്തുവിട്ടു, ‘പൊന്‍ മാണിക്കവേല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പ്രഭുദേവ ചിത്രത്തിലെത്തുന്നത്.

തന്റെ അഭിനയ ജീവിത്തതില്‍ ആദ്യമായാണ് പ്രഭുദേവ ഈ വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്കിരി, വില്ല് എന്നീ ചിത്രങ്ങളില്‍ പ്രഭുദേവയുടെ അസിസ്റ്റന്റ് ആയി മുകില്‍ പ്രവര്‍ത്തിച്ചിരുന്നു.

നിവേദിത പേതുരാജാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ മഹേന്ദ്രനും സുരേഷ് മേനോനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡി ഇമ്മനാണ് സംഗീതം. പ്രഭുദേവയുമൊത്തുള്ള ഇമ്മന്റെ ആദ്യ ചിത്രമാണ് പൊന്‍ മാണിക്കവേല്‍.

Top