കൊച്ചി: ഇന്ത്യയില്‍ ചികിത്സിക്കാന്‍ യോഗ്യത ഇല്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്‌നാട് തിരുനെല്‍വേലി രാധാപുരം ഗണപതി നഗര്‍ സ്വദേശിയും തിരുവനന്തപുരം ചിറയന്‍കീഴ് വടശേരിക്കോണം എം.എസ് ബില്‍ഡിംഗില്‍ താമസവുമായ മുരുകേശ്വരി (29) യെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുരുകേശ്വരി യുക്രൈനില്‍ നിന്ന് മെഡിക്കല്‍ ബിരുദം സമ്പാദിച്ചെങ്കിലും ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ല.
എന്നാല്‍ ഇവര്‍ കുത്തുവഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ 2021 മാര്‍ച്ച് മുതല്‍ 2023 വരെ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. തിരുനെല്‍വേലിയില്‍ നിന്നാണ് മുരുകേശ്വരിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ പി.ടി ബിജോയി, എസ്.ഐമാരായ ആതിര പവിത്രന്‍ , ആല്‍ബിന്‍ സണ്ണി, ഹരിപ്രസാദ്, എ.എസ്.ഐ കെ.എം സലിം, സി.പി.ഒ മാരായ സനല്‍കുമാര്‍, എസ് .എം ബഷീറ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ മുരുകേശ്വരിയെ റിമാന്‍ഡ് ചെയ്തു.