നടിയെ ആക്രമിച്ച സംഭവം, പ്രദീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കാഞ്ഞങ്ങാട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിന് റിമാന്റിലായ പ്രതി ബി. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ഹർജി പരിഗണിക്കുന്നത്.

പ്രദീപ് നാലു ദിവസത്തെ കസ്റ്റഡിയിൽ കിട്ടിയിരുന്നെങ്കിലും കേസിലെ നിർണായകമായ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള തെളിവുകൾ ഇത് വരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 24 നാണ് ബേക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Top