ആരോഗ്യമേഖല; കേന്ദ്ര ബജറ്റില്‍ പ്രധാന്‍മന്ത്രി ഹെല്‍ത്ത് ഫണ്ടിന് രൂപം നല്‍കും

പൊതുആരോഗ്യമേഖലയില്‍ കൂടുതല്‍ പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ബജറ്റില്‍ പ്രധാന്‍ മന്ത്രി ഹെല്‍ത്ത് ഫണ്ടിന് രൂപം നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാകും ഫണ്ട് സമാഹരിക്കുന്നത്. ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ മുന്നില്‍കണ്ടാകും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2025ഓടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.5ശതമാനം പൊതുആരോഗ്യമേഖലയില്‍ ചെലവഴിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കൂടിയാണ് ഈ പദ്ധതി.

പ്രാഥമിക ആരോഗ്യമേഖലയിലായിരിക്കും ഫണ്ടിന്റെ 25 ശതമാനവും ചെലവഴിക്കുക. അടിസ്ഥാന സൗകര്യവികസനം, ഗവേഷണം എന്നിവയും ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ നടപാക്കിയിട്ടുള്ള ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ക്കൂം കൂടുതല്‍ വിഹിതം നീക്കിവെയ്ക്കും.

Top