എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് ; പ്രഫുല്‍ പട്ടേല്‍ ഇ.ഡി.യ്ക്കു മുന്‍പാകെ ഹാജരായി

ന്യൂഡല്‍ഹി : വ്യോമയാന ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിപി നേതാവും മുന്‍ വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേല് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍പാകെ ഹാജരായി. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി.

യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ നടത്തിയ നാല് ഇടപാടുകളിലെ ക്രമക്കേടുകളുടെ പേരില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യു.പി.എ. കാലത്തെടുത്ത തീരുമാനങ്ങള്‍ വഴി കമ്പനിക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിരുന്നു. ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി എയര്‍ ഇന്ത്യ, വ്യോമയാന മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇടനിലക്കാര്‍ ദീപക് തല്‍വാറിന് അക്കാലത്ത് വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനോടും അദ്ദേഹത്തിന്റെ ഓഫീസുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇത് ക്രമക്കേടിലേക്ക് എത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ ആരോപണം.

Top