നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹി : ഒടുവിൽ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ്

ഭോപ്പാൽ: നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതില്‍ പരസ്യമായി മാപ്പു പറഞ്ഞ് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിങ് ഠാക്കൂർ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും പ്രഗ്യാ സിങ് ഠാക്കൂർ ആരോപിച്ചു.

ഗാന്ധിജി രാജ്യത്തിന് നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും തന്‍റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും പ്രഗ്ര്യാ സിങ് ഠാക്കൂർ വിശദീകരിച്ചു.

ഗോഡ്‌സേ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു പ്രഗ്യാസിങിന്‍റെ വിവാദ പരാമർശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യാ സിങ് പറഞ്ഞു.

ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടാണ് പ്രജ്ഞാ സിംഗ് ഇത്തരത്തില്‍ പ്രതികരിച്ചത്.

Top