ന്യൂഡല്‍ഹി: രാജ്യത്ത് ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. രാജ്യത്തെവിടെയും ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. വീടുകളില്‍ സുരക്ഷിതരല്ലാത്ത സ്ത്രീകളാണ് ഹിജാബ് ധരിക്കുന്നതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ഭോപ്പാലിലെ ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണ് എംപി പരാമശം നടത്തിയത്.
കര്‍ണാടകയിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് എംപിയുടെ വിവാദ പരാമര്‍ം. ലോക്‌സഭയിലടക്കം പ്രഗ്യാ സിംഗ് ഇത്തരം വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് രോഗബാധ വരാത്തതെന്ന് നേരത്തെ ഭോപ്പാലിലെ ഒരു പരിപാടിയില്‍ പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞിരുന്നു. ഗോമൂത്രം കുടിക്കുന്നത് ശ്വാസകോശ അണുബാധയില്‍ നിന്നും സംരക്ഷിക്കുമെന്നും കോവിഡ് വൈറസില്‍ നിന്നും രക്ഷ നേടാമെന്നുമായിരുന്നു പ്രഗ്യാ സിംഗിന്റെ പരാമര്‍ശം.