ന്യൂഡല്‍ഹി: ബി ജെ പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂറിനെ പിന്തുണച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. പ്രജ്ഞ ദേശസ്നേഹിയും ഇന്ത്യയുടെ നിഷ്കളങ്കയായ പുത്രിയാണെന്നും ചൗഹാന് പറഞ്ഞു. വന്‍ ഭൂരിപക്ഷത്തില്‍ പ്രജ്ഞ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലേഗാവ് സ്ഫോടനക്കേസില്‍ പ്രജ്ഞയ്ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ചുമത്തുകയായിരുന്നു. പ്രജ്ഞയെ കുറ്റക്കാരിയാക്കാന്‍ നിയമം വളച്ചൊടിച്ചു. മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. മറ്റുള്ളവര്‍ക്ക് മരവിപ്പ് തോന്നുന്ന അനുഭവങ്ങളിലൂടെയാണ് അവര്‍ കടന്നുപോയത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി ജെ പിയുടെ സുരക്ഷിത മണ്ഡലമാണ് ഭോപ്പാല്‍. ഏത് സാധാരണ സ്ഥാനാര്‍ഥിക്കും ദിഗ്വിജയ് സിങ്ങിനെ പരാജയപ്പെടുത്താവുന്നതേയുള്ളു. എന്നാല്‍ പാര്‍ട്ടി പ്രജ്ഞയെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രജ്ഞയുടെ സ്ഥാനാര്ഥിത്വത്ത എല്ലാവരും എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ചൗഹാന് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബാബ്റി മസ്ജിദ് തകര്ക്കലുമായും വീരമൃത്യു വരിച്ച എ ടി എസ് തലവന്‍ ഹേമന്ത് കര്ക്കാരെയുമായും ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന് പ്രജ്ഞായ്ക്ക് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.