ന്യൂഡല്‍ഹി: ഭീകരവാദിയെന്നു വിളിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരായി ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍ നല്‍കിയ പരാതി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടേക്കും.
തെളിവുകളൊന്നുമില്ലാതെ പാര്‍ലമെന്റ് അംഗത്തെ ഭീകരവാദിയെന്നു വിളിക്കുന്നത് ഗൗരവമേറിയ വിഷയമാണ്. ഇത് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കേണ്ട കാര്യമാണ്- സ്പീക്കര്‍ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ ലോക്‌സഭയില്‍ ദേശഭക്തന്‍ എന്ന് പുകഴ്ത്തിയ പ്രഗ്യാ സിംഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതിനിടെയാണ് രാഹുല്‍ അവരെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചത്. ഭീകരവാദിയായ പ്രഗ്യാ സിംഗ് ഭീകരവാദിയായ ഗോഡ്‌സെയെ ദേശസ്‌നേഹി എന്ന് വിളിക്കുന്നു. ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തിലെ ദുഃഖകരമായ ദിനം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.