Pragyan Ojha suffers freak head injury during Duleep Trophy, taken to hospital

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയ്ക്ക് പന്ത് തലയില്‍ തട്ടി പരിക്കേറ്റു. നോയിഡയില്‍ ബുധനാഴ്ച നടന്ന ഇന്ത്യ ഗ്രീന്‍ ഇന്ത്യ ബ്ലൂ ദുലീപ് ട്രോഫി മത്സരത്തിനിടയ്ക്കാണ് സംഭവം.

ഇന്ത്യ ബ്ലൂ താരം പങ്കജ് സിങ് അടിച്ച പന്താണ് ഓജയുടെ തലയുടെ പിറകുവശത്ത് കൊണ്ടത്. ഷോട്ട് മിഡ് ഓണില്‍ ഫില്‍ഡ് ചെയ്യുകയായിരുന്നു ഓജ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഓജ സുഖം പ്രാപിച്ചുവരുന്നതായി ബി.സി.സി.ഐ. അറിയിച്ചു.

ഉരുണ്ടുവരുന്ന പന്ത് പിടിക്കാന്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി ഇരിക്കുകയായിരുന്നു ഓജ. എന്നാല്‍, അടുത്തെത്തിയ പന്ത് അപ്രതീക്ഷിതമായി കുത്തിയുയര്‍ന്നു. ഒഴിഞ്ഞുമാറാന്‍ ഓജ ശ്രമിച്ചെങ്കിലും പന്ത് തലയുടെ പിറക് വശത്തായി വന്നിടിക്കുകയാണ് ഉണ്ടായത്. ഉടന്‍ ഗ്രൗണ്ടില്‍ ബോധരഹിതനായി വീണ ഓജയെ ഉടനെ ആശുപത്രിയിലേയ്ക്ക് മാറ്റി.

Top