ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അടുത്ത മെഡല്‍ ഉറപ്പിച്ച് പ്രജ്‌നേഷ് ഗുണേശ്വരന്‍. പുരുഷ സിംഗിള്‍ ടെന്നീസില്‍ കൊറിയന്‍ താരത്തെ തോല്‍പിച്ചാണ് പ്രജ്‌നേഷ് സെമിയിലെത്തിയത്. സ്‌കോര്‍ 6-7, 6-4, 7-6. വനിതാ ടെന്നിസില്‍ ഇന്ത്യയുടെ അഭിമാനതാരം അങ്കിത റെയ്‌ന ഇന്ന് വെങ്കലം നേടിയിരുന്നു. ചൈനയുടെ ഷാങ് ഷ്യായിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അങ്കിത തോറ്റത്. സ്‌കോര്‍. 4-6, 7-6.
അതേസമയം, പുരുഷ വിഭാഗം ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ദിവ്ജി ശരണ്‍ സഖ്യം ഫൈനലില്‍ എത്തി. ജപ്പാന്റെ കൈറ്റോ യൂസുഖിഷോ ഷിമാബുകുറോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍ 4-6, 6-4, 10-8.