ജയ്പുര്‍ ; രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പാവപ്പെട്ടവര്‍ കോണ്‍ഗ്രസിനെ കൈവിട്ടു. അവര്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും ജാവദേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ഓരോരോ സംസ്ഥാനങ്ങളായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബിജെപി അധികാരത്തിലെത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നതായും അദ്ദേഹം അറിയിച്ചു.
സത്യസന്ധമായ ഭരണമാണു ജനങ്ങള്‍ക്ക് ആവശ്യം. അതു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നുണ്ട്. റാഫേല്‍ അഴിമതി ആരോപണം പോലും ഫലമില്ലെന്നു കണ്ട് കോണ്‍ഗ്രസ് ഉപേക്ഷിച്ചു കഴിഞ്ഞു. വികസനം മാത്രമാണു ബിജെപിക്കു മുന്നിലുള്ള ലക്ഷ്യം. രാജസ്ഥാനില്‍ ഉള്‍പ്പെടെ വികസന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും ജാവഡേക്കര്‍ വ്യക്തമാക്കി.