സെന്‍സര്‍ ബോര്‍ഡിന് ഇനി മുതല്‍ പുതിയ ലോഗോയും സര്‍ട്ടിഫിക്കറ്റും. സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷിയാണ് പുതിയ ലോഗോ പുറത്തിറക്കിയത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ സെക്രട്ടറി അമിത് ഖാരെയും പങ്കെടുത്തു. ക്യൂആര്‍ കോഡ് അടങ്ങിയ പുതിയ സര്‍ട്ടിഫിക്കറ്റ് സുതാര്യവും കൂടുതല്‍ വിവരസഹായമാണെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
.@satishkaushik2, @atulkasbekar, @ashokepandit and
@KomalNahta arriving at the interaction between film industry and CBFC, to be attended by I&B Minster @PrakashJavdekar pic.twitter.com/rl6U6z5fmY— PIB in Maharashtra (@PIBMumbai) August 31, 2019
ലോഗോക്ക് പുറമെ പുതിയ ഡിസൈനിലുള്ള സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ പുറത്തിറക്കി. പുതിയ ലോഗോ കൂടുതല്‍ സംവേദനാത്മകമാണെന്ന് ചെയര്മാന് പ്രസൂണ്‍ ജോഷി പറഞ്ഞു.
#CBFC unveils its new logo and certificate design… At the industry meet – a first of its kind – hosted by #CBFC Chief Prasoon Joshi with I&B Minister Shri Prakash Javadekar as chief guest and I&B Secretary Shri Amit Khare, #CBFC unveiled a new logo and certificate design. pic.twitter.com/5SlgEY219s
— taran adarsh (@taran_adarsh) August 31, 2019
അതേസമയം, സിനിമകളുടെ വ്യാജപതിപ്പുകള്‍ തടയാന്‍ സിനിമാട്ടോഗ്രഫി ആക്ട് ഭേദഗതി വരുത്തുമെന്നും മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.ചടങ്ങില്‍ സിനിമാതാരങ്ങളായ വിദ്യാ ബാലന്, കങ്കണ റണൗട്ട്, സതീഷ് കൗഷിക്ക്, മധൂര്‍ ഭണ്ഡാര്‍ക്കര്‍, വിധു വിനോദ് ചോപ്ര, ബോണി കപ്പൂര്‍, രമേഷ് സിപ്പി, സുഭാഷ് ഗായ്, സുധീര്‍ മിശ്ര, സിദ്ധാര്‍ഥ് റോയ് കപ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.