സിപിഎമ്മിന് പുതിയ ദിശാബോധം നല്‍കണമെന്ന് പ്രകാശ് കാരാട്ട്

prakash karat

ന്യൂഡല്‍ഹി : സിപിഎമ്മിന് പുതിയ ദിശാബോധം നല്‍കണമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഷ്ട്രീയ പോരാട്ടങ്ങളില്‍ പുതിയ ദിശാബോധം വേണമെന്നാണ് ത്രിപുര നല്‍കുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് വിരുദ്ധ വോട്ടുകളുടെ ഏകീകരണവും, ബി.ജെ.പിയുടെ പണാധിപത്യവുമാണ് ത്രിപുരയില്‍ തിരിച്ചടിയായത്, പാര്‍ട്ടി കോണ്‍ഗ്രസ്സ് പുതിയ അടവുനയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും ത്രിപുരയിലെ പ്രതിസന്ധി നേരിടാനും മറികടക്കാനും പാര്‍ട്ടിക്ക് കഴിയുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

Top