പ്രകാശ് രാജ്, വിക്രം പ്രഭു, സമുദ്രക്കനി എന്നിവര്‍ ഒന്നിക്കുന്ന തമിഴ് ചിത്രമാണ് 60 വയദ് മാനിരം. ‘ഗോദി ബന്നാ സാധാരണ മൈകാറ്റ്’ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ചിത്രം. രാധാ മോഹനാണ് തമിഴ് റീമേക്ക് ചെയ്യുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മറവി രോഗത്താല്‍ കാണാതായ അച്ഛനെ തേടിയുള്ള മകന്റെ യാത്രയാണ് ചിത്രം പറയുന്നത്.
#60VayaduMaaniram
Need your love & support as always ?? pic.twitter.com/1CqtB2wB4K— Vikram Prabhu (@iamVikramPrabhu) July 31, 2018
ജ്യോതിക നായികയായെത്തുന്ന കാട്രിന്‍ മൊഴിയാണ് രാധാ മോഹന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി. ചിത്രം ഒക്ടോബര്‍ 18ന് തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാം.