ബെംഗളൂരു: തമിഴ്നടന്‍ സിദ്ധാര്‍ഥ് പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനം കന്നഡ സംഘടനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധവുമായി നടന്‍ പ്രകാശ് രാജ്.
പതിറ്റാണ്ടുകള്‍നീണ്ട കാവേരി പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തുന്നതില്‍ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യംചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാര്‍ഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.കന്നഡികര്‍ക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു.
സിദ്ധാര്‍ഥിന് പത്രസമ്മേളനം നിര്‍ത്തി മടങ്ങേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നതായി കന്നഡ നടന്‍ ശിവരാജ് കുമാറും പറഞ്ഞു.കന്നഡികര്‍ക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു.
കാവേരി വിഷയത്തില്‍ സമരംനടത്തുന്ന കന്നഡ, കര്‍ഷക സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യംപകര്‍ന്ന് നടത്തിയ സിനിമാപ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രതിഷേധക്കാര്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
Instead of questioning all the political parties and its leaders for failing to solve this decades old issue.. instead of questioning the useless parliamentarians who are not pressurising the centre to intervene.. Troubling the common man and Artists like this can not be… https://t.co/O2E2EW6Pd0
— Prakash Raj (@prakashraaj) September 28, 2023