ഞാന്‍ മോദി വിരുദ്ധന്‍; മോദിയേയും, അമിത്ഷായും ഹിന്ദുവായി കണക്കാക്കാനാവില്ല: പ്രകാശ് രാജ്

prakashraj

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, അമിത്ഷായേയും ഹിന്ദുക്കളായി കണക്കാക്കാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ്. ഹിന്ദുക്കള്‍ ഒരിക്കലും കൊലയ്ക്ക് കൂട്ടു നില്‍ക്കാറില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ഞാന്‍ ഹിന്ദുവല്ലെന്ന് അവര്‍ പറയുന്നു. അതേ സമയം ഞാന്‍ മോദി വിരുദ്ധനോ, അമിത്ഷാ വിരുദ്ധനോ, അതോ ഹെഗ്‌ഡെ വിരുദ്ധദ്ധനോ ആണെന്ന് പ്രകാശ് രാജ് പറഞ്ഞു.

രണ്ടു ദിവസം മുമ്പേ കര്‍ണാടകയില്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്കു ശേഷം വേദിയിലും പരിസരത്തും ബിജെപിയുടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചിരുന്നു. സിര്‍സിയില്‍ കഴിഞ്ഞ വാരാന്ത്യത്തിലാണ് പ്രകാശ് രാജ് പങ്കെടുത്ത പരിപാടി നടന്നത്. ഇടതു ചിന്തകരാണ് പരിപാടി സംഘടിപ്പിച്ചത്. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്നായിരുന്നു പരിപാടിയുടെ പേര്.

സമ്മേളനത്തില്‍ ഉത്തര കന്നഡ എം പിയും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പ്രകാശ് രാജ് നടത്തിയ പരാമര്‍ശങ്ങളാണ് ബി ജെ പി യുവമോര്‍ച്ച പ്രവര്‍ത്തകരെ പ്രതിഷേധത്തിലേക്ക് നയിച്ചത്.

തുടര്‍ന്ന് സംക്രാന്ത്രി ദിനത്തില്‍ സിറ്റി യൂണിറ്റ് നേതാവായ വിശാല്‍ മറാട്ടെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പരിപാടി നടന്ന സ്ഥലത്ത് എത്തുകയും വേദിയിലും പരിസരത്തും ഗോമൂത്രം തളിക്കുകയുമായിരുന്നു. ഇതിനെതിരെ നേരത്തെ, പ്രതികരണവുമായി പ്രകാശ് രാജും രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

Top