ബെംഗളൂരില്‍ നല്‍കിയത് ടൂത്ത് പേസ്റ്റ് വാഗ്ദാനങ്ങള്‍; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

Prakash-Raj

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങള്‍ക്കെതിരെ രൂക്ഷമായി പരിഹസിച്ച് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന ബിജെപി റാലിയില്‍ മോദി പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ക്കെതിരെയായിരുന്നു പ്രകാശ് രാജ് രംഗത്തെത്തിയത്.

2014-ല്‍ മോദി നല്‍കിയ ടൂത്ത്‌പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരിതം പേറുന്ന കര്‍ഷകര്‍ക്കും തൊഴിലില്ലാത്ത യുവജനങ്ങള്‍ക്കും ചിരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. മോദി ബംഗളൂരു റാലിയില്‍ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാകുമോ എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നും പ്രകാശ് രാജ് ചോദിച്ചു.

കര്‍ണാടകത്തില്‍ ബി.ജെ.പി സംഘടിപ്പിച്ച പരിവര്‍ത്തന യാത്രയുടെ സമാപനത്തില്‍ സംസാരിക്കുമ്പോഴാണ് മോദി പുതിയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. കര്‍ണാടകയില്‍ കാവി തരംഗമുണ്ടാക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.

സിദ്ധരാമയ്യ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും, ഇവിടെ നൂറോളം താമരകള്‍ വിരിയുമെന്നും, തുടര്‍ന്ന് അത് സംസ്ഥാനം മുഴുവന്‍ വ്യാപിക്കുമെന്നും മോദി റാലിയില്‍ പറഞ്ഞിരുന്നു. കര്‍ഷകരുടെ വിളകള്‍ക്ക് കൃത്യമായ വില നല്‍കും. കര്‍ഷകരുടെ തല്‍പര്യത്തിനു വേണ്ടി ബി.ജെ.പി നേതാക്കള്‍ പ്രയത്‌നിക്കും. ഇത്തവണത്തെ ബജറ്റില്‍ കര്‍ഷകര്‍ക്കായി നിര്‍ണായക തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മോദി വ്യക്തമാക്കിയിരുന്നു.

Top