പനാജി: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജിക്കത്ത് നല്‍കി. ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയെ രാജ് ഭവനില്‍ സന്ദര്‍ശിച്ചാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്.ഗവര്‍ണര്‍ ഗോവ മുഖ്യമന്ത്രിയുടെ രാജിക്കത്ത് സ്വീകരിച്ചു. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ പ്രമോദ് സാവന്തിന്റെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രി വിശ്വജിത്ത് റാണെയുടേയും പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. 2017 ലാണ് കോണ്‍ഗ്രസ് വിട്ട് വിശ്വജിത്ത് റാണെ ബിജെപിയില്‍ എത്തിയത്. അതേസമയം ഭൂരിഭാഗം പേരും സാവന്തിനാണ് പിന്തുണ നല്‍കുന്നത്.