ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു

പനാജി: ഗോവയില്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി ആകുന്നത്. സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാര്‍ട്ടി വിശ്വാസത്തിലെടുത്തിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടര്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്നിവര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

ആരോഗ്യ മന്ത്രിയായിരുന്ന വിശ്വജിത് റാണെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. രാജ്ഭവനില്‍ എത്തി പ്രമോദ് സാവന്ത് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു. സ്വതന്ത്രരടക്കം പിന്തുണയ്ക്കുന്ന 24 എംഎല്‍എമാരെയും ഒപ്പം കൂട്ടിയാണ് സാവന്ത് അന്ന് രാജ്ഭവനിലെത്തിയത്. കഴിഞ്ഞ തവണ 13 സീറ്റിലേ വിജയിക്കാനുയുള്ളൂ എങ്കിലും ചെറു പാര്‍ട്ടികളുടെ സഹായത്തോടെ ബിജെപിക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞിരുന്നു.

 

Top