പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

pranab

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രണബ് മുഖര്‍ജി നിലവില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

സ്ഥിതി മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഇന്നിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനിലും ഡോക്ടര്‍മാര്‍ അറിയിച്ചത്. കോവിഡ് പരിശോധനയില്‍ പൊസീറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് പ്രണബിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Top