ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി. പ്രണബിനെ അടുത്ത പ്രധാനമന്ത്രിയാക്കാന്‍ ആര്.എസ്.എസ് നീക്കം നടത്തുന്നുവെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു ശര്‍മിഷ്ഠയുടെ പ്രതികരണം.