ന്യൂഡല്‍ഹി: ലോക്‌സഭയിലെയും രാജ്യസഭയിലെയും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നിലവിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം 543ല്‍ നിന്നും ആയിരം ആക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രണവ് മുഖര്‍ജി പറയുന്നത്. കൂടാതെ രാജ്യസഭാംഗങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകണമെന്നാണ് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് അടല്‍ ബിഹാരി വാജ്പേയി സ്മാരക പ്രഭാഷണം നടത്തുമ്പോഴായിരുന്നു പ്രണവ് മുഖര്‍ജി ഇക്കാര്യം സംവദിച്ചത്. 1977ലാണ് ഏറ്റവും ഒടുവിലായി ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയതെന്നും അന്ന് രാജ്യത്തെ ജനസംഖ്യ 55 കോടിയായിരുന്നുവെന്നും എന്നാല്‍ ഇന്ന് ജനസംഖ്യ ഇരട്ടിയിലധികം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തേണ്ടെ എന്നായിരുന്നു പ്രണബ് പറഞ്ഞത്.
ഒരു ലോക്സഭാംഗം പ്രതിനിധീകരിക്കുന്നത് 16 മുതല്‍ 18 ലക്ഷം ആളുകളെയാണ്. ആ പ്രതിനിധിക്ക് ഇത്രയും ജനങ്ങളുമായി എങ്ങനെയാണ് ബന്ധം പുലര്‍ത്താനാവുക എന്നും പ്രണബ് ചോദിച്ചു. നാം നവീനമായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു.