ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ശ്വാസകോശ പ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി വെന്റിലേറ്ററില്‍ തുടരുന്നു.
രക്തസമ്മര്‍ദം അടക്കമുള്ള പ്രധാന ക്ലിനിക്കല്‍ പാരാമീറ്ററുകള്‍ സുസ്ഥിരമാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ പത്തിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.