പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍ തുടരുന്നു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. അദ്ദേഹം ഇപ്പോഴും കോമയില്‍ വെന്റിലേറ്ററിലാണുള്ളത്.

ശ്വാസകോശ അണുബാധയ്ക്കും തകരാറിലായ വൃക്കയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുന്നതിനുമാണ് ചികിത്സയാണ് നല്‍കുന്നത്. രക്തസമ്മര്‍ദ്ദം, പള്‍സ് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലാണെന്നും ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി വ്യക്തമാക്കി.

Top