പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നു. അദ്ദേഹത്തിന് ശ്വാസകോശ അണുബാധ ഉണ്ടായതായും ഡല്‍ഹിയിലെ സൈനിക റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അധികൃതര്‍ പറയുന്നു.

വെന്റിലേറ്റര്‍ സഹായത്തിലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിറുത്തുന്നത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചതു നീക്കാനായി ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണബിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

Top