പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല; വെന്റിലേറ്ററില്‍ തുടരുന്നു

pranab

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. വെന്റിലേറ്ററില്‍ തുടരുന്ന പ്രണാബ് അബോധാവസ്ഥയിലാണെന്ന് സൈനിക ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ മുന്‍ രാഷ്ട്രപതി രണ്ടാഴ്ചയായി ഏതാണ്ട് ഒരേ നിലയില്‍ കഴിയുകയാണ്. കോവിഡ് ബാധിച്ച അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധയുള്ളതായി കഴിഞ്ഞ ദിവസം സൈനിക ഗവേഷണ ആശുപത്രി വ്യക്തമാക്കിയിരുന്നു.

Top