വരവ് അറിയിച്ച് പ്രണവ് എല്ലാവര്‍ക്കും ഭീഷണിയാകുമെന്ന് ദുല്‍ഖര്‍

മലയാളസിനിമയിലേക്ക് താരപുത്രന്റെ അരങ്ങേറ്റത്തെ സ്വാഗതം ചെയ്ത് യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

തന്റെ ഫേസ്ബുക് പേജിലൂടെയാണ് പ്രണവിനെ മലയാളസിനിമയിലേക്ക് സ്വാഗതം ചെയുന്നതായി ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.

‘എന്റെ പ്രിയപ്പെട്ട അപ്പുവിന് എല്ലാ ആശംസകളും നേരുന്നു. എനിക്കറിയാം എത്ര കഷ്ടപ്പെട്ടാണ് അവന്‍ ഈ സിനിമയ്ക്ക് വേണ്ടി പ്രയത്‌നിക്കുന്നതെന്ന്. ഇത് എല്ലാവര്‍ക്കും ഒരു ഭീഷണിയായിരിക്കും. ഞങ്ങള്‍ എല്ലാവര്‍ക്കും അറിയാം, അപ്പു തകര്‍ക്കുമെന്ന്’ ദുല്‍ഖര്‍ കുറിച്ചു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ അരങ്ങേറ്റം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Top