കൊച്ചി: മോഹൻലാൽ നായകനായി ശ്രീകുമാരമേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിൽ മഞ്ജു വാര്യർ അഭിനയിക്കും.
ദിലീപ് വിഷയത്തിൽ വിവാദ കേന്ദ്രമായതോടെ മഞ്ജുവിനെ മാറ്റി നിർത്താൻ എടുത്ത തീരുമാനം മോഹൻലാലിന്റെ മകൻ പ്രണവ് ഇടപെട്ടതോടെയാണ് മാറ്റിയതെന്നാണ് സൂചന.
ഒടിയന്റെയും പ്രണവിന്റെ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും പൂജ തിരുവനന്തപുരത്ത് ഒരുമിച്ചാണ് നടത്തിയിരുന്നത്.
തന്റെ കന്നി ചിത്രത്തോടൊപ്പം പ്രഖ്യാപിച്ച പിതാവിന്റെ ചിത്രത്തിലെ നായികയെ മാറ്റുന്നത് നല്ല തുടക്കമാവില്ലന്ന നിലപാടിലായിരുന്നുവത്രെ പ്രണവ്.
മഞ്ജു തന്നെ ഒടിയനിൽ നായികയായി അഭിനയിക്കുമെന്ന് സംവിധായകൻ ശ്രീകുമാറാണ് ട്വീറ്റ് ചെയ്തത്.
ഇതു സംബന്ധമായി Express Kerala നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംവിധായകന്റെ വിശദീകരണം.
എന്നാൽ ശ്രീകുമാരമേനോനും മഞ്ജുവും തമ്മിൽ ഉടക്കിലാണെന്ന വാർത്തയെ സംബന്ധിച്ച് ഒരു വിശദീകരണവും ട്വിറ്റിൽ ഇല്ലന്നതും ശ്രദ്ധേയമാണ്.
ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയാതെ ശ്രീകുമാർ ഫോൺ കട്ട് ചെയ്യുകയാണ് ചെയ്തത്.
അതേ സമയം ഒടിയനിൽ അവസരം നൽകുമെങ്കിലും മോഹൻലാലിന്റെ രണ്ടാമൂഴത്തിൽ മഞ്ജു ഉണ്ടാവില്ലനാണ് അണിയറ പ്രവർത്തകർ വ്യക്തമാകുന്നത്.