മെഗാസ്റ്റാറും, താര പുത്രനും തീയേറ്ററുകളിൽ ഒന്നിച്ചെത്തുന്നു ; ആവേശത്തിൽ പ്രേക്ഷകർ

Pranav mohanlal, Mammootty

തീയേറ്ററുകളിൽ ആവേശം വിതറാൻ മെഗാസ്റ്റാർ മമ്മൂട്ടിയും,താര പുത്രൻ പ്രണവ് മോഹൻലാലും ഒന്നിച്ചെത്തുന്നു. മമ്മൂട്ടിയുടെ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ്, പ്രണവിന്റെ ചിത്രം ആദി എന്നിവയാണ് ജനുവരി 26ന് തീയേറ്ററുകളിൽ ഒന്നിച്ചെത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകൻ ഷാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ആക്‌​ഷൻ ചിത്രമാണിത്.

ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഫവാസ് ആണ്. പ്ലേ ഹൌസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രമാണ് ആദി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിനു വേണ്ടി നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

Top