ഇവന്‍ അച്ഛന്റെ മകന്‍ തന്നെ;ബാലിയില്‍ നിന്ന് സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ച് പ്രണവ്

ദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പ്രണവ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തില്‍ സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. ആദ്യ ചിത്രത്തില്‍ പാര്‍ക്കറുടെ വേഷമായിരുന്നു പ്രണവിന്. ഒറ്റ സിനിമയിലൂടെ തന്നെ താരഇതിഹാസത്തിന്റെ മകനാണെന്ന് പ്രണവ് തെളിയിച്ചിരുന്നു.

സര്‍ഫിങിലെ വിസ്മയ കാഴ്ചകള്‍ നമുക്ക് സമ്മാനിക്കാനാണ് പ്രണവ് മോഹന്‍ലാല്‍ ഒരുങ്ങുന്നത്. ഇതിനായുള്ള പരിശീലനവും പ്രണവ് പൂര്‍ത്തിയാക്കി കഴിഞ്ഞു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി പ്രണവ് ഇന്തോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഒരുപാട് പ്രയത്‌നം പ്രണവ് ഈ കഥാപാത്രത്തെ മനോഹരമാക്കാന്‍ എടുക്കുന്നുണ്ട് എന്നാണ് അരുണ്‍ ഗോപി പറയുന്നത്.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോസയിലെ കുതിരമീനുകള്‍, ആമേന്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദന്‍ രാമാനുജനാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ക്യാമറ ചലിപ്പിക്കുന്നത്. ഒരു റൊമാന്റിക് യാത്രയായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട്. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതം നല്‍കുന്നത്.

അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. സൂപ്പര്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Top