പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ വാര്‍ത്തയുമെത്തി ; പ്രണവും കല്യാണിയും ഒന്നിക്കുന്നു

kalyani pranav

ലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടേറെ സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. എന്നാലിപ്പോള്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്‍-ലിസി എന്നിവരുടെ മകള്‍ കല്യാണിയും ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളായ ഇവരുടെ സിനിമക്കായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന മെഗാബഡ്ജറ്റ് ചിത്രത്തില്‍ പ്രണവിന്റെ നായികയായാണ് കല്യാണി എത്തുന്നത്. നേരത്തെ അപ്പുവിനൊപ്പം (പ്രണവ് മോഹന്‍ലാല്‍) അഭിനയിക്കാന്‍ ആഗ്രമുണ്ടെന്ന് കല്യാണി വെളിപ്പെടുത്തിയിരുന്നു. നിലവില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രണവ്. 2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

നവംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യരും മരയ്ക്കാറില്‍ എത്തുന്നുണ്ട്. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒന്നാം മരയ്ക്കാറായി മധുവാണ് അഭിനയിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, ഡോ.സി.ജെ. റോയി, സന്തോഷ്.ടി.കുരവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top