Prasant bhushan-supremecourt

ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ മുദ്രാവാക്യം വിളിച്ച് മറ്റൊരു അഭിഭാഷകന്‍. പ്രശാന്ത് ഭൂഷണ്‍ ഭീകരര്‍ക്കു വേണ്ടിയാണ് ഹാജരാകുന്നതെന്ന് പറഞ്ഞാണ് അഭിഭാഷകന്‍ വന്ദേമാതരം വിളിച്ചത്.

കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചതിനുശേഷം ഇയാള്‍ അവിടെ നിന്നു ഓടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പിടികൂടി. നിരുപാധികം മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് പിന്നീട് വിട്ടയച്ചു. സംഭവത്തെ തുടര്‍ന്ന് കോടതി നടപടികള്‍ അല്‍പസമയം നിര്‍ത്തിവച്ചുവെങ്കിലും പുനഃരാരംഭിച്ചു.

അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ ഹാജരാക്കുന്നതു റിപ്പോര്‍ട്ട് ചെയ്യാനായി പട്യാല ഹൗസ് കോടതിയില്‍ എത്തിയപ്പോഴാണു മാധ്യമപ്രവര്‍ത്തകര്‍ അക്രമത്തിനിരയായത്. അഭിഭാഷകരും പൊലീസുകാരും ചേര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത്. വനിതകളുള്‍പ്പെടെ പത്തുപേര്‍ക്കു പരുക്കേറ്റിരുന്നു.

Top