രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഐടി പ്രാവീണ്യമുള്ളവരെ ആവശ്യമുണ്ടെന്ന് പ്രശാന്ത് നായര്‍

തിരുവനന്തപുരം: കേരളത്തില്‍ കനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയിലെയും കണ്ടട്രോള്‍ റൂമം കോര്‍ഡിനേറ്റ് ചെയ്യാനായി ഐറ്റി മേഖലയില്‍ പ്രാവീണ്യമുള്ള 30 മുതല്‍ 40 വരെ സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് പ്രശാന്ത് നായര്‍ ഐഎഎസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഓരോ ജില്ലയിലും രണ്ടോ മൂന്നോ പേര്‍ വേണ്ടിവരുമെന്നും കണ്‍ട്രോള്‍ സെന്ററുകളിലേക്ക് അടിയന്തര രക്ഷാപ്രവര്‍ത്തകരെയും ആവശ്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പ്രശാന്ത് നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയിലെയും Control Centre ൽ coordinate ചെയ്യാൻ IT മേഖലയിൽ പ്രാവീണ്യമുള്ള 30 മുതൽ 40 വരെ സന്നദ്ധ പ്രവർത്തകരെ, വളരെ അത്യാവശ്യമായി ആവശ്യമുണ്ട്. ഓരോ ജില്ലയിലും രണ്ടോ മൂന്നോ പേർ വേണ്ടിവരും.

ഓരോ പ്രദേശത്തു നിന്നും വരുന്ന അടിയന്തിര സഹായം അഭ്യർത്ഥിച്ചുള്ള കാളുകളും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യർത്ഥനകളും കിട്ടുന്നതനുസരിച്ചു അപ്പപ്പോൾ തന്നെ ദുരന്ത നിവാര സേനക്കും, മറ്റു രക്ഷ പ്രവർത്തകർക്കും കൈമാറുന്നെണ്ടെങ്കിലും, അവസാന ആളെയും രക്ഷപ്പെടുത്തി, സുരക്ഷിത സ്ഥാനത്തു എത്തിക്കുന്നത് വരെ നമ്മുടെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങൾ കാര്യപ്രാപ്തിയോടെ ഏകോപിപ്പിക്കാൻ വോളണ്ടീയർമാരെ വേണം.

താല്പര്യമുള്ളവർ ഏത്‌ ജില്ലയിലെ സെന്ററിലാണ്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നുള്ളത്, പേര് മൊബൈൽ നമ്പർ സഹിതം ഉടനെത്തന്നെ ഈ പോസ്റ്റിനു കീഴെ കമന്റ് ചെയ്യുക. മിക്ക സെന്ററുകളും കലക്ടറേറ്റിലാണ്‌.

ഉടനെ പ്രവർത്തിക്കാൻ തയ്യാറായായവരെയാണ്‌ ആവശ്യം.

Top