ന്യൂഡല്‍ഹി: ദേശീയതാ വിവാദത്തില്‍ ബിജെപിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ഭരണഘടനയോട് തെല്ലും ബഹുമാനം പുലര്‍ത്താത്തവരാണ് ഭാരത് മാതാ കി ജയ് വിളിക്കാന്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു പ്രശാന്ത് ഭൂഷണിെന്റ പരിഹാസം. ട്വിറ്റര്‍ പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നിയമവാഴ്ചയെയും സുപ്രീം കോടതിയെയും ഭരണഘടനയെയും അധിക്ഷേപിക്കുന്നു. ആളുകളെ അക്രമത്തിലേക്കു തള്ളി വിടുന്നു. എന്നിട്ടും ഭാരത് മാതാ കി ജയ് എന്നു വിളിക്കുന്നു-പ്രശാന്ത് ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചു. വാക്കുകള്‍ക്ക് മൂര്‍ച്ചകൂട്ടുന്നതിനായി ഒരു കാര്‍ട്ടുണും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
നേരെത്ത, കഴുത്തില്‍ കത്തിവച്ചു പറഞ്ഞാലും ഭാരത് മാതാ കി ജയ് എന്നു വിളിക്കില്ലെന്ന എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിയുടെ പ്രസ്താവന വിവാദമുണ്ടാക്കിയിരുന്നു. ഇതിെന ചുവടു പിടിച്ചാണ് പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.