ശശി ശേഖര്‍ വെംപാട്ടിയെ പ്രസാര്‍ ഭാരതിയുടെ പുതിയ സി ഇ ഒ ആയി നിയമിച്ചു

ന്യൂഡല്‍ഹി : പ്രസാര്‍ ഭാരതിയുടെ പുതിയ സി.ഇ.ഒ ആയി ശശി ശേഖര്‍ വെംപാട്ടിയെ നിയമിച്ചു. ഇന്‍ഫോസിസ് ടെക്‌നോളജീസ് മുന്‍ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റായിരുന്നു വെംപാട്ടി.

കഴിഞ്ഞ സി.ഇ.ഒ ആയ ജവഹര്‍ സര്‍കാര്‍ രാജിവച്ച ഒഴിവിലേക്കാണ് വെംപാട്ടിയുടെ വരവ്. ഒരു ടെക്‌നൊക്വോട്ട് ആയിരുന്ന ശശി ശേഖര്‍ പ്രസാര്‍ ഭാരതിബോര്‍ഡില്‍ പാര്‍ട്ട് ടൈം അംഗമായിരുന്നു.

വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ശശി ശേഖര്‍ വെംപാട്ടിയെ നിയമിച്ചത്.

കോര്‍പ്പറേറ്റ് മാനേജ്‌മെന്റ്, ടെക്‌നോളജി കണ്‍സള്‍ട്ടിംഗ്, ഡിജിറ്റല്‍ മീഡിയ എന്നീ മേഖലകളിലെ സ്‌പെഷ്യാലിറ്റിയില്‍ ടെക്‌നിക്കറായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.

ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവയെല്ലാം പ്രസാര്‍ ഭാരതിയുടെ കീഴിലാണ് വരുന്നത്.

Top