ഡൽഹി: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ അർണബ് ഗോസ്വാമിക്ക് ജാമ്യ നൽകിയ സുപ്രീം കോടതി നടപടിക്കെതിരെ വിമർശനവുമായി പ്രശാന്ത് ഭൂഷൺ. ജുഡീഷ്യറിയുടെ കാരുണ്യത്തിന് വേണ്ടി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകള്‍ എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പരിഗണിക്കാതെ അർണാബിന് ജാമ്യം നൽകിയ നടപടിയെയാണ് പ്രശാന്ത് വിമർശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമർശനം.
അര്‍ണബ് ഗോസ്വാമിയെ കേൾക്കാനും അയാൾക്ക് ജാമ്യം നല്‍കാനും ആവേശം കാണിച്ച സുപ്രീംകോടതിക്ക് മുന്നില്‍, ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകളുടെയും വിദ്യാര്‍ത്ഥികളുടെയും എഴുത്തുകാരുടെയും ലിസ്റ്റാണിത്, സാധാരണ രീതിയില്‍ വിചാരണ നടക്കുന്നതിനും, മനുഷ്യാവകാശ ലംഘനങ്ങള്‍ സംരക്ഷിക്കുന്നതിനും, ഒപ്പം രണ്ടിനും കൂടിയാണ് ഇവര്‍ പ്രയാസമനുഭവിക്കുന്നത് എന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.