പ്രശാന്ത് ഭൂഷണ് മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കണം; അറ്റോര്‍ണി ജനറല്‍

prasanth-bhushan

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കുറ്റം നേരിടുന്ന പ്രശാന്ത് ഭൂഷണെ മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ഭാവിയില്‍ ഇത്തം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കണമെന്നാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ തെറ്റു ചെയ്തിട്ടില്ലെന്ന് സ്വയം വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇനി ആവര്‍ത്തിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതില്‍ എന്തര്‍ത്ഥമാണുളളതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

അതേസമയം, കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബര്‍ പത്തിലേക്കാണ് മാറ്റിവെച്ചിരിക്കുകയാണ്.
കോടതിയലക്ഷ്യ കേസില്‍ ട്വീറ്റുകള്‍ക്ക് മാപ്പു പറയില്ലെന്ന് സുപ്രീം കോടതിക്കു നല്‍കിയ മറുപടിയില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. സത്യമെന്നു താന്‍ കരുതുന്ന പ്രസ്താവന പിന്‍വലിക്കുന്നതും ആത്മാര്‍ഥമല്ലാത്ത മാപ്പ് പറയുന്നതും മനസ്സാക്ഷിയോടും സുപ്രീം കോടതിയോടുമുള്ള അലക്ഷ്യമാകുമെന്ന് കാമിനി ജയ്‌സ്വാള്‍ മുഖേന നല്‍കിയ മറുപടിയില്‍ പ്രശാന്ത് വ്യക്തമാക്കി.

Top