നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് അഡ്വ.പ്രതീഷ് ചാക്കോ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് ചാക്കോയുടെ മൊഴി.

പള്‍സര്‍ സുനി നല്‍കിയ മൊബൈല്‍ ജൂനിയറിന് കൈമാറിയെന്നും അത് പിന്നീട് നശിപ്പിച്ചെന്നുമാണ് മൊഴി.മൊഴി ശരിയാണോയെന്ന് പൊലീസ് പരിശോധിക്കും.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​​​ത്തി​​​യ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യെ ഏ​​​ല്‍​​​പ്പി​​​ച്ചു​​​വെ​​​ന്നു സു​​​നി മൊ​​​ഴി ന​​​ല്‍​​​കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പ്രതീഷ് ചാക്കോയെ വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. പി​​ന്നീ​​ട് ഇ​​യാ​​ളെ​​​ ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ട​​​യ​​​ച്ചു.

Top