ഗാന്ധിനഗര്‍: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനം കേരളത്തില്‍ ഇല്ലെന്നു പറഞ്ഞ ശ്രീശാന്തിന് ഗുജറാത്ത് സ്വദേശിയുടെ മറുപടി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും അഹമ്മദാബാദ് സ്വദേശിയുമായ പ്രതീക് സിന്‍ഹയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്രീശാന്തിനുള്ള മറുപടി നല്‍കുന്നത്.
ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ ശ്രീശാന്തിന്റെ ശ്രദ്ധ ചില കണക്കുകളിലേക്ക് ക്ഷണിച്ചാണ് പ്രതീക് മറുപടി നല്‍കുന്നത്.
ദേശീയ മാനുഷിക വികസന സൂചിക പ്രകാരം കേരളം ഒന്നാമതാണ്. എന്നാല്‍ ഗുജറാത്താകട്ടെ പന്ത്രണ്ടാം സ്ഥാനത്താണെന്ന് പ്രതീക് പറയുന്നു. ഇനി ലോകാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ബഹ്‌റൈന്റെ കൂടെ കേരളം 45ആം സ്ഥാനത്താണ്, പക്ഷെ ഗുജറാത്തിന് തിമോറിനൊപ്പം 133ആം റാങ്കാണുള്ളതെന്നും പോസ്റ്റില്‍ പറയുന്നു.
എന്നിട്ടും കേരളത്തില്‍ ഗുജറാത്ത് മോഡല്‍ കൊണ്ടുവരണമെന്നാണ് ശ്രീശാന്ത് പറയുന്നതെങ്കില്‍ പണ്ട് മോദി പറഞ്ഞ പ്രസ്താവന കൂടി ഓര്‍മ്മിക്കണമെന്നും പ്രതീക് പറഞ്ഞു. ‘ഗുജറാത്തിലെ പോഷകാഹാര കുറവിന് കാരണം സ്ത്രീകളുടെ സൗന്ദര്യ ഭ്രമമാണെന്ന് നേത്തേ മോദി പ്രസ്താവന നടത്തിയിരുന്നു.