മുള്‍ക് എന്ന ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടന്‍ പ്രതീക് ബബ്ബര്‍. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തപ്‌സി പാനു, റിഷി കപൂര്‍, നീന ഗുപ്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇവര്‍ക്കൊപ്പമുള്ള അനുഭവം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും ചിത്രത്തിലെ തന്റെ പ്രകടനത്തെ കുറിച്ച് കേള്‍ക്കാന്‍ ഏറെ ആകാംക്ഷയുണ്ടെന്നും പ്രതീക് പറഞ്ഞിരുന്നു. എന്നാല്‍, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് പറഞ്ഞിരിക്കുകയാണ് പ്രതീക് ഇപ്പോള്‍. അമിതാഭ് ബച്ചന്റെ ബയോപിക്കില്‍ അഭിനയിക്കണമെന്നാണ് പ്രതീക് പറഞ്ഞത്. അമിതാഭ് ബച്ചനൊപ്പം പ്രകാശ് ജായുടെ ആരക്ഷണ്‍ എന്ന ചിത്രത്തിലും പ്രതീക് അഭിനയിച്ചിട്ടുണ്ട്.