മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞു. മമ്മൂക്കയ്ക്ക് അര്‍ഹതപ്പെട്ട തിരക്കഥയില്‍ ഒരു സിനിമ ചെയ്യുക എന്നാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ഏതെങ്കിലും ഒരു തിരക്കഥ വെച്ച് സിനിമ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്ല്യമായിരിക്കും. അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് അദ്ദേഹത്തിനുള്ള എന്റെ ആദരവായിരിക്കും. എനിക്ക് എന്നെ വെച്ച് ചെയ്യാവുന്നതു പോലെ ഒരു സിനിമ അദ്ദേഹത്തെ വെച്ചു ചെയ്യാന്‍ സാധിക്കില്ല. ഒരു നല്ല തിരക്കഥ ലഭിച്ചാല്‍ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാമെന്നും പൃഥ്വിരാജ് പറഞ്ഞു.
നയന്‍ തിയേറ്ററില്‍ റിലീസാകുന്നതിന് മുമ്പായി ഫേസ്ബുക്ക് ലൈവില്‍ പ്രേക്ഷകരോട് സംസാരിക്കുകയായിരുന്നു പൃഥ്വി.
ലൂസിഫറിന്റെ ടെയിലര്‍ ഉടനെ റിലീസ് ചെയ്യുമോ എന്ന ചോദ്യത്തിന് അത് എങ്ങനെ കട്ട് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും പൃഥി പറഞ്ഞു. മോഹന്‍ലാല്‍ നായകനായി എത്തുന്ന ലൂസിഫറിലൂടെ സംവിധാന മേഖലയിലേക്ക് ആദ്യ കയ്യൊപ്പു ചാര്‍ത്തിയിരിക്കുകയാണ് പൃഥ്വരാജ്. സംവിധാനം താന്‍ ഇഷ്ടപ്പെടുന്ന മേഖലയാണെന്നും എന്നാല്‍ നടനായി ഇരിക്കാനാണ് താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടി ചേര്‍ത്തു.
മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരുക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൂടാതെ വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്, ടോവിനോ തോമസ്, മഞ്ചു വാര്യര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. തിരുവന്തപുരം എറണാകുളം, കൊല്ലം, ലക്ഷദ്വീപ്, മുബൈ, ബാംഗ്ലൂര്‍, എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന രംഗങ്ങള്‍ ചത്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആദ്യ ടീസര്‍ റിലീസ് ചെയ്തിരുന്നു. മാര്‍ച്ച് 19 ലൂസിഫര്‍ തിയേറ്ററല്‍ എത്തും.